വിജയവാഡ: പട്ടേല്‍ പ്രതിമയേക്കാള്‍ 68 മീറ്റര്‍ ഉയരമുള്ള നിയമസഭാ മന്ദിരം നിര്‍മ്മിക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ബ്രിട്ടണ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍മ ഫോസ്റ്റേഴ്സ് എന്ന ആര്‍ക്കിട്ടെക്റ്റ് കമ്പനിക്കാണ് കെട്ടിടത്തിന്റെ നിര്‍മാണ ചുമതല. കമഴ്ത്തി വച്ച ലില്ലി പൂവിന്റെ ആകൃതിയിലാണ്കെട്ടിടത്തിന്റെ രൂപകല്പന. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ ഒരു ടവറിന്റെ ഉയരം 250 മീറ്ററാണ്.
പ്രകൃതി ദുരന്തങ്ങള്‍ ചെറുക്കാനുള്ള കഴിവോട് കൂടിയാണ് കെട്ടിടത്തിന്റെ ആസൂത്രണം. കെട്ടിടത്തില്‍ നിന്നും അമരാവതി നഗരത്തിന്റെ ഭംഗി മുഴുവന്‍ ആസ്വദിക്കാനും കഴിയും. യോഗി ആദിത്യനാഥിന്റെ 201 മീറ്റര്‍ ഉയരമുള്ള രാമപ്രതിമ നിര്‍മാണ പ്രഖ്യാപനവും, കര്‍ണാടക സര്‍ക്കാരിന്റെ 125 അടി ഉയരമുള്ള കാവേരി മാതാവിന്റെ പ്രതിമ നിര്‍മാണ പ്രഖ്യാപനവും നിലവിലുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ രാജ്യത്തെ ഏറ്റവും വലിയ കെട്ടിടമാകും അന്ധ്രയിലെ നിയമസഭ മന്ദിരം.
Post Your Comments