ന്യൂഡല്‍ഹി: ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ കലാശപ്പോരാട്ടത്തിലേക്ക് കടന്ന് ഇന്ത്യന്‍ താരം മേരി കോം. 48 കിലോഗ്രാം വിഭാഗത്തിലെ സെമിയില്‍ ഉത്തരകൊറിയയുടെ കിം ഹ്യാംഗ് മിയെയാണ് എതിരില്ലാത്ത അഞ്ച് പോയിന്റുകള്‍ക്ക് താരം പരാജയപ്പെടുത്തിയത്.
ലോക ചാമ്പ്യൻ ഷിപ്പിലെ അഞ്ചു സ്വര്‍ണമെഡല്‍ നേട്ടവുമായാണ് മേരികോം ഇത്തവണ മത്സരിക്കുന്നത്. കൂടാതെ ഈ റെക്കോർഡിൽ അയര്‍ലന്‍ഡ് താരം കാറ്റി ടെയ്ലര്ക്കൊപ്പമാണ് ഇന്ത്യന്‍ താരം.2001-ല്‍ വനിതാ ലോക ചാമ്ബ്യന്‍ഷിപ്പ് തുടങ്ങിയപ്പോള്‍ മേരികോം വെള്ളി നേടിയെങ്കിൽ പിന്നീട് 2002 മുതല്‍ 2010 വരെയുള്ള വര്‍ഷങ്ങള്‍ക്കിടയില്‍ അഞ്ചു സ്വര്‍ണം നേടി.
Post Your Comments