കാഞ്ഞങ്ങാട്: സംസ്ഥാനത്ത് രണ്ടായിരത്തിന്റെ കള്ള നോട്ടുകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. ചിത്താരിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി കള്ളനോട്ടുകള്‍ നല്കി ആളുകളെ പറ്റിച്ചു. ചിത്താരിയില്‍ മീന്‍ വില്‍പ്പന നടത്തുകയായിരുന്ന ബേക്കലിലെ ഉമ്പിച്ചിയാണ് തട്ടിപ്പിന് ഇരയായത്. ഹെല്‍മറ്റ് ധരിച്ചു ബൈക്കിലെത്തിയ യുവാക്കളാണ് ഇവര്‍ക്ക് കള്ളനോട്ട് നല്‍കിയത്.
200 രൂപയുടെ മത്സ്യം വാങ്ങിയ ശേഷം രണ്ടായിരത്തിന്റെ കളളനോട്ട് നല്കി ബാക്കി തുകയായ 1800 രൂപ കൈപ്പറ്റി ഇവര്‍ കടന്നു കളയുകയായിരുന്നു. എന്നാല്‍ ആദ്യം തനിയ്ക്കു കിട്ടിയ നോട്ട് കള്ളനോട്ടാണെന്ന് ഉമ്പിച്ചിയ്ക്ക് മനസ്സിലായിരുന്നില്ല. പിന്നീട് 2000 രൂപ ഏജന്റിനു കൊടുക്കുമ്പോഴാണ് താന്‍ പറ്റിക്കപ്പെട്ട വിവരം ഇവര്‍ അറിഞ്ഞ്.
ആഴ്ചകള്‍ക്ക് മുമ്പ് പെരിയയിലും, മാസങ്ങള്‍ക്ക് മുമ്പ് മാണിക്കോത്തും കള്ളനോട്ടുകള്‍ നല്കി ആളുകളെ പറ്റിച്ചിരുന്നു. സാധാരണക്കാരാണ് പലപ്പോഴും ഇത്തരം തട്ടിപ്പിന് ഇരയാവുന്നത്. ആളെ തിരിച്ചറിയാതിരിക്കാന്‍ ഹെല്‍മെറ്റ് ധരിച്ചാണ് കള്ളനോട്ടുകളുമായി തട്ടിപ്പുകാര്‍ എത്തുന്നത്. ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി.
Post Your Comments