തിരുവനന്തപുരം: ബിജു രാധാകൃഷ്ണനെ ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് പ്രൊഡക്ഷന്‍ വാറണ്ടയക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ലെറ്റര്‍ ഹെഡില്‍ വ്യാജ രേഖ നിര്‍മ്മിച്ചുവെന്ന കേസിലാണ് നടപടി. ഡിസംബര്‍ 6 ന് ബിജുവിനെ ഹാജരാക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് വാറണ്ടയക്കാനാണ് സി.ജെ.എം. എ.എസ്.മല്ലികയുടെ ഉത്തരവ്.
സോളാര്‍ തട്ടിപ്പിന് വേണ്ടി ഉമ്മന്‍ ചാണ്ടിയുടെ ലെറ്റര്‍ പാഡില്‍ വ്യാജമായ വിവരങ്ങള്‍ സ്‌കാന്‍ ചെയ്ത് ചേര്‍ത്ത് തട്ടിപ്പ് നടത്തിയത്. തമ്പാനൂര്‍ പൊലീസ് ആണ് സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തത്. 2014 ജനുവരി 1 നാണ് പ്രത്യേക അന്വേഷണ സംഘം കേസില്‍ ബിജുവിനെ മാത്രം ഒറ്റ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
Post Your Comments