പത്തനംതിട്ട: ശരണം വിളിച്ചതിന് ജയിലിലായ അയ്യപ്പ ഭക്തരിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും ശരണം വിളിക്ക് ഇത്രയും ശക്തി ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കിത്തന്ന കേരള സർക്കാരിനോട് നന്ദി പറയണമെന്നും വ്യക്തമാക്കി പന്തളം കൊട്ടാരം നിർവാഹക സമിതി പ്രതിനിധി പി.ജി ശശികുമാര വർമ്മ. ഇത് അയ്യപ്പൻ നമ്മളെക്കൊണ്ട് ചെയ്യിച്ചതാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ പ്രവർത്തി ഗുണം കൊണ്ട് നമുക്കൊരുമിച്ച് വരാൻ കഴിഞ്ഞു. ഇതൊരു തുടക്കം മാത്രമാണ്. നമ്മുടെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാൻ നിങ്ങൾ നേതൃത്വം നൽകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങൾ അയ്യപ്പനു വേണ്ടി ഒരു ജോലി നിർവഹിച്ചു. നിങ്ങളുടെ ഇരുമുടിക്കെട്ടുകൾ തിരുവാഭരണം സൂക്ഷിക്കുന്ന സ്ഥലത്ത് സൂക്ഷിച്ചു വെക്കും. ഇനി നിങ്ങൾക്ക് എന്ന് പോകാൻ കഴിയുമോ അന്ന് ഇവിടെ വന്ന് ഇരുമുടിയുമായി ശബരിമലയിൽ പോയി തീർത്ഥാടനം പൂർത്തിയാക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ശശികുമാര വർമ്മ പറയുകയുണ്ടായി.
Post Your Comments