Latest NewsUAE

ഒറ്റപ്രസവത്തിലെ മൂന്ന് കുഞ്ഞുങ്ങളില്‍ രണ്ട് പേരെയും നഷ്ടമായി; മൂന്നാമത്തെ കുഞ്ഞിന്റെ ജീവനെങ്കിലും തിരിച്ചുകിട്ടാനായി പ്രാര്‍ത്ഥനയോടെ ഒരു മലയാളി കുടുംബം: കരളലിയിപ്പിക്കുന്ന സംഭവം ദുബായിയില്‍

ദുബായ്: തന്റെ മൂന്നാമത്തെ കുഞ്ഞിന്റെ ജീവനെങ്കിലും രക്ഷപെടാനായി പ്രാര്‍ത്ഥിക്കുകയാണ് ദുബായിയിലുള്ള തിരുവനന്തപുരം സ്വദേശികളായ സജിത്ത് ഹബീബ് ഭാര്യ സജിന സജിത്ത് എന്നിവര്‍. ഒറ്റപ്രസവത്തിലെ മൂന്ന് കുഞ്ഞുങ്ങളില്‍ രണ്ട് പേരെയും നഷ്ടമായ സജ്‌നയുടെ പ്രാര്‍ത്ഥന മുഴുവന്‍ തന്റെ മൂന്നാമത്തെ കുഞ്ഞിനുവേണ്ടിയാണ്.

ഓഗസ്റ്റ് 27ന് ഗര്‍ഭകാലത്തിന്റെ 23-ാം ആഴ്ചയിലാണ് മൂന്ന് കുട്ടികള്‍ ജനിച്ചത്. പസവത്തിലെ സങ്കീര്‍ണ്ണതകള്‍ കാരണം ഒന്നിനുപിറകെ ഒന്നായി രണ്ട് പേരും മരണത്തിന് കീഴടങ്ങി. അവശേഷിക്കുന്ന പെണ്‍കുട്ടി 85 ദിവസമായി ദുബായ് സുലേഖ ആശുപത്രിയില്‍ നവജാത ശിശുക്കള്‍ക്കുള്ള ഐ.സി.യുവില്‍ തുടരുകയാണ്. ശ്വാസകോശം പൂര്‍ണ്ണമായി വികാസം പ്രാപിക്കാത്ത അവസ്ഥയായ എക്‌സ്ട്രീം ലങ് ഡിസീസ് ഓഫ് പ്രിമെച്യുരിറ്റിയാണ് കുട്ടിയെ അലട്ടുന്നത്. ശ്വാസകോശം വികസിക്കാത്തതിനാല്‍ സ്വമേധയാ ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണിത്.

85 ദിവസം പ്രായമായ കുഞ്ഞിന് ഇപ്പോള്‍ 1.3 കിലോഗ്രാമാണ് ഭാരം. നേരത്തെ മരിച്ച രണ്ട് പേര്‍ക്കും 460 ഗ്രാം മാത്രമായിരുന്നു ജനന സമയത്തുണ്ടായിരുന്നത്. പ്രസവം നാട്ടിലെ ആശുപത്രിയിലാക്കണമെന്നായിരുന്നു ഇവരുടെ പദ്ധതി. ഇതിനായി അഞ്ച് മാസം ഗര്‍ഭിണിയായപ്പോള്‍ തന്നെ നാട്ടിലേക്ക് പോകാനായി ടിക്കറ്റ് ബുക്ക് ചെയ്തു. പോകേണ്ട തീയതിക്ക് ഒരാഴ്ച മുന്‍പ് സ്ഥിതി സങ്കീര്‍ണ്ണമാവുകയും സജിനയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

വയറ്റിലെ ട്യൂബ് വഴിയാണ് ഭക്ഷണം നല്‍കുന്നത്. ഭീമമായ തുകയാണ് ഇതുവരെയുള്ള കുഞ്ഞിന്റെ ചികിത്സക്ക് ചിലവായത്. ഇതില്‍ ആറ് ലക്ഷത്തോളം ദിര്‍ഹം സജിത്തിന്റെ ഇന്‍ഷുറന്‍സ് പ്ലാനില്‍ നിന്ന് ലഭിച്ചു. ഇന്‍ഷുറന്‍സിന്റെ പരിധി അവസാനിച്ച ശേഷം ദിവസവും ഏഴായിരം ദിര്‍ഹത്തോളമാണ് ഐ.സി.യുവില്‍ കുഞ്ഞിന് ചികിത്സക്ക് ആവശ്യമായി വരുന്നത്. കുഞ്ഞിന്റെ ഒറിജിനല്‍ ജനന സര്‍ട്ടിഫിക്കറ്റ് ആശുപത്രി അധികൃതര്‍ പിടിച്ചുവെച്ചിരിക്കുന്നതിനാല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിനാവാത്ത സാഹചര്യമാണ് ഇവര്‍ക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button