പത്തനംതിട്ട : കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞത് മനഃപൂർവ്വമെന്ന് ബിജെപി. എന്നാൽ പോലീസിന്റെ പഥ്യം പൊലീസ് പട്ടികയിലുള്ള പ്രതിഷേധക്കാര്‍ വാഹനത്തിലുണ്ടെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്നും, ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നുമാണ്. കാര്‍ തടഞ്ഞതോടെ മന്ത്രി സംഭവസ്ഥലത്തേക്കു തിരിച്ചെത്തുകയായിരുന്നു. മന്ത്രിയോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും എസ്പി അറിയിച്ചു. എന്നാൽ പോലീസ് പ്രതിപട്ടികയിൽ ഉണ്ടെന്നു പറയുന്ന സന്ദീപ് ബിജെപി മീഡിയ സെൽ കോ ഓർഡിനേറ്റർ ആണ്.
ഇദ്ദേഹം ആദ്യമായാണ് ശബരിമലയിൽ ഈ വർഷമെത്തിയത്. പോൺ രാധാകൃഷ്ണൻ ശബരിമലയിലെത്തിയ സമയത്തു എസ് പി യതീഷ് ചന്ദ്രയുമായുള്ള ചർച്ചക്കിടയിൽ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നവർ ആണ് സന്ദീപും മറ്റും. എന്നാൽ നിലയ്ക്കലിൽ യതീഷ് ചന്ദ്രനുമായി സംസാരിക്കുന്നതിനിടയിൽ എടുത്ത വീഡിയോയിൽ നിന്നും എടുത്ത ഫോട്ടോ ആണ് സന്ദീപിന്റെത് എന്നാണ് സന്ദീപും മറ്റ് നേതാക്കളും പറയുന്നത്.
ഇതുവരെ ശബരിമലയിലെത്തുകയോ നാമജപത്തിൽ പങ്കെടുക്കുകയോ ചെയ്യാതിരുന്ന ഒരാളെ പഴയ ലിസ്റ്റിൽ ഫോട്ടോ ഉണ്ടെന്ന ആരോപണത്തിൽ കസ്റ്റഡിയിലെടുക്കാൻ പോലീസ് തുനിഞ്ഞതിൽ ദുരൂഹതയുണ്ടെന്നും ബിജെപി ആരോപിച്ചു. മന്ത്രിയോട് എതിർത്ത് സംസാരിച്ച യതീഷ് ചന്ദ്രയോട് എ എൻ രാധാകൃഷ്ണൻ കയർത്തു സംസാരിച്ചിരുന്നു, എന്നാൽ എ എൻ രാധാകൃഷ്ണനെ കസ്റ്റഡിയിലെടുത്താൽ അത് വിവാദമാകുമെന്ന സ്ഥിതി ഉണ്ടാവാതിരിക്കാനാണ് സന്ദീപിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമം ഉണ്ടായതെന്നാണ് ബിജെപിയുടെ ആരോപണം.
Post Your Comments