Latest NewsKerala

ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി മാണിയും സംഘവും

തിരുവനന്തപുരം:സുപ്രീംകോടതി വിധി വരുന്നതുവരെ സന്നിധാനത്ത് തല്‍സ്ഥിതി തുടരണമെന്ന ആവശ്യവുമായി കെ.എം മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ്-എം പ്രതിനിധികള്‍ ഗവര്‍ണര്‍ പി സദാശിവത്തോട് ആവശ്യം ഉന്നയിച്ചു. ജോസ് കെ. മാണി എം.പി, എം.എല്‍.എമാരായ പി.ജെ. ജോസഫ്,മോന്‍സ് ജോസഫ് , ഡോ. എന്‍ ജയരാജ് എന്നിവരടങ്ങുന്ന സംഘമാണ് ഗവര്‍ണ്ണറെ കണ്ടത്.

നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലേക്കുള്ള യാത്രാസൗകര്യക്കുറവ്, പൊലീസ് നടപടി, നിരോധനാജ്ഞ എന്നിവ സംബന്ധിച്ച പരാതികളും ഗവര്‍ണ്ണറുമായി സംസാരിച്ചു. കഴിഞ്ഞ ദിവസം ഹൈക്കോടതി ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. നിരോധനാജ്ഞ എങ്ങനെയാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കണം. ഭക്തരെയും പ്രതിഷേധക്കാരെയും പോലീസുകാര്‍ എങ്ങനെയാണ് തിരിച്ചറിയുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായി. എന്നാല്‍ ശബരിമലയിലേക്കുള്ള രാത്രിയാത്രാ നിരോധനം പൂര്‍ണമായും നീക്കിയിരുന്നു. രാത്രിയില്‍ പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് പോകുന്ന തീര്‍ഥാടകരെ തടയില്ലെന്നും പോലീസ് വ്യക്തമാക്കി. ഹൈക്കോടതി നിര്‍ദ്ദേശം കണക്കിലെടുത്തായിരുന്നു നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button