വീണ്ടും ഞെട്ടിക്കാൻ ഹോണർ. പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണായ ഓണര്‍ 10 ലൈറ്റ് ചൈനയില്‍ അവതരിപ്പിച്ചു. 2340×1080 പിക്‌സലില്‍ 6.21 ഇഞ്ച് ഫുള്‍ എച്ച്ഡി വാട്ടര്‍ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേ, 3,400 എംഎഎച്ച് ബാറ്ററി എന്നിവയാണ് ചില പ്രത്യേകതകൾ. മറ്റു സവിശേഷതകൾ ലഭ്യമല്ല. സ്‌റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 512 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്, ആന്‍ഡ്രോയിഡ് 9.0 പൈയിലായിരിക്കും ഫോൺ പ്രവർത്തിക്കുക.
ഗ്രാഡിയന്റ് ബ്ലു, ഗ്രാഡിയന്റ് റെഡ്, ലിലി വാലി വൈറ്റ്, മാജിക് നൈറ്റ് ബ്ലാക് എന്നിങ്ങനെ നാല് നിറങ്ങളിലാണ് ഫോൺ ലഭിക്കുക. 4 ജിബി റാം 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് വാരിയന്റിന് 14,000 രൂപയും,6 ജിബി റാം 64 ജിബി സ്റ്റോറേജ് വാരിയന്റിന് 17,400 രൂപയും 6 ജിബി റാം 128 ജിബി സ്റ്റോറേജ് വാരിയന്റിന് 19,500 രൂപയും വില പ്രതീക്ഷിക്കാം.
Post Your Comments