അഡ്വഞ്ചര്‍ ശ്രേണിയില്‍ താരമാകാൻ എക്‌സ്പള്‍സ് 200, എക്‌സ്പള്‍സ് 200 ടി എന്നി ബൈക്കുകൾ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി ഹീറോ മോട്ടോർകോർപ്. ഇതിനു മുന്നോടിയായി ഈ രണ്ട് മോഡലുകളുടെയും പരീക്ഷണ ഓട്ടം ആരംഭിച്ചതായാണ് വിവരം. സ്റ്റാന്റേര്‍ഡ് അഡ്വഞ്ചര്‍ മോഡലാണ് എക്‌സ്പള്‍സ് 200എങ്കിൽ,ടൂറിങ് പതിപ്പാണ് എക്‌സ്പള്‍സ് 200ടി. ഫുള്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഉയരം കൂടിയ വിന്‍ഡ് ഷീല്‍ഡ്, ബ്ലൂടൂത്ത് കണക്ടിവിറ്റി, ടേണ്‍ബൈടേണ്‍ നാവിഗേഷനുള്ള ഡിജിറ്റല്‍ സ്പീഡോമീറ്റര്‍ എന്നിവയാണ് പ്രതീക്ഷിക്കാവുന്ന സവിശേഷതകൾ.
199.6 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാകും രണ്ടു ബൈക്കുകൾക്കും നൽകുക. 18 ബി.എച്ച്.പി പവറും 17 എന്‍എം ടോര്‍ക്കും ഉൽപാദിപ്പിച്ച് ബൈക്കുകൾക്ക് കരുത്തും 5 സ്പീഡ് ഗിയര്‍ബോക്‌സ് കുതിപ്പും നൽകുന്നു. സ്റ്റാന്റേര്‍ഡ് എക്‌സ്പള്‍സില്‍ മുന്നിലും പിന്നിലും 17 ഇഞ്ച് വീലാണെങ്കിൽ 200 ടിയില്‍ മുന്നില്‍ 21 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് വീല്‍. സുരക്ഷയ്ക്കായി സിംഗിള്‍ ചാനല്‍ എബിഎസും ഉൾപ്പെടുത്തിയിട്ടുണ്ട്.
Post Your Comments