ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിമാനം വലിച്ച് സ്റ്റാറായി ദുബായ് വനിത പോലീസ്. വിമാനം 100 മീറ്ററോളം വലിച്ച് ഇതുവരെയുളള ലോക റെക്കോര്‍ഡുകള്‍ ഭേദിച്ചിരിക്കുകയാണ് ദുബായ് വനിത പോലീസ്. എമിറേറ്റ്സില്‍ നടന്ന പരിപാടിയില്‍ 777-300 ആര് എന്ന ബോയിങ് വിമാനമാണ് 100 മീറ്ററോളം വനിത പോലീസ് സംഘം വലിച്ചത്. 240 ടണ്ണോളം വരുന്ന ബോയിങ് വിമാനം 77 പേരടങ്ങുന്ന ദുബായ് വനിത പോലീസ് സംഘം 100 മീറ്ററോളം വലിച്ചു.
ഇതോടെ ദുബായ് വനിതാ പോലീസ് ലോക ഗിന്നസ് റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്. മേജര്‍ ജനറല്‍ അബ്ദുളള ഖാലിബ അല്‍ മാരി. കമാന്‍ഡര്‍ ഇന്‍ ചീഫ് ഒാഫ് ദി ദുബായ് പോലീസാണ് പാരിപാടിക്ക് നേതൃത്വം വഹിച്ചത്. യുഎഇയുടെ കായിക സംസ്ക്കാരത്തിന് പുതിയൊരു മുഖം ബായ് ഫിറ്റ്നസ് ചലഞ്ച് പകര്‍ന്ന് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
https://youtu.be/7ry3eFPz584
Post Your Comments