Latest NewsUAEGulf

അവിഹിതബന്ധത്തിലുണ്ടായ കുട്ടിയുടെ പിതൃത്വം തെളിയിക്കുന്നതിനായി നിയമസഹായം തേടി യുവതി കോടതിയില്‍ ;  കോടതി വിധിയിങ്ങനെ !

ദുബായ്  / സൗദി  : നിയമപരമായി രേഖകളില്ലാതെ ഒന്നിച്ച് കഴിഞ്ഞതിന് ശേഷം കുട്ടി ഉണ്ടായിക്കഴിഞ്ഞപ്പോള്‍ പിതൃത്വം നിഷേധിച്ച യുവാവിനെതിരെ യുവതി നീതി തേടി കോടതിയെത്തി. അറബ് യുവതിയാണ് ദുബായ്ക്കാരനായ യുവാവിനെതിരെ ദി റാസ് അല്‍ക്കെയ്മ ക്രിമിനല്‍ കോടതിയെ സമീപിച്ചത്. കേസില്‍ വാദി – പ്രതി പക്ഷത്തിന്‍റെ വാദം സമാസമം കോടതി കേട്ടു. അവസാനം വാദം കേട്ടതിന് ശേഷം ഇരുവരും കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

നിയമപരമായി വിവാഹം ചെയ്തതായി യാതൊരു രേഖകളും ഇല്ലാതെയാണ് ഇരുവരും വെെവാഹിക ബന്ധം പുലര്‍ത്തിയതെന്ന് കോടതി കണ്ടെത്തി . തുടര്‍ന്ന് യുവാവിന് കോടതി ഒരു വര്‍ഷം ജയില്‍ ശിക്ഷക്ക് വിധിച്ചു. യുവതിയെ നാടുകടത്തിക്കാെണ്ടുളള വിധിയും പ്രഖ്യാപിച്ചു. യുവാവിനായി ഹാജരായ അഭിഭാഷകന്‍ യുവതി പരാമര്‍ശിക്കുന്ന കാര്യങ്ങളെല്ലാം അസത്യമാണെന്നും ഇതിനായി അദ്ദേഹം അത് തെളിയിക്കുന്നതിനായി പല ഉദാഹരണങ്ങളും കോടതിയില്‍ നിരത്തി. യുവാവിന്‍റെ ജാമ്യം പരിഗണിക്കുന്നതിനായുളള വാദം ഈ മാസം നവംബര്‍ 27 ന് കോടതി പരിഗണിക്കാനിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button