ഭൂരിപക്ഷം ആളുകള്‍ക്കും കാലത്തെ ഒരു ബെഡ് കോഫി നിര്‍ബന്ധമാണ്. ദിവസത്തെ മുഴുവന്‍ ഉന്മേഷത്തോടെ നിലനിര്‍ത്താന്‍ രാവിലത്തെ ഈ കോഫി സഹായിക്കാറുണ്ട് അത് ശീലമായി പോയവരില്‍. എന്നാല്‍ ഇത് ശരീരത്തിന് നല്ലതാണോ ചീത്തയാണോ എന്ന് പലരും ചിന്തിക്കാറില്ല. കേട്ട് പരിചയമേറെയും കാപ്പിയും ചായയുമൊക്കെ ശരീരത്തിനെ ദോഷകരമായി ബാധിക്കുമെന്നാണ് താനും.
എന്നാല്‍ ഇപ്പോള്‍ കോഫി പ്രേമികള്‍ക്ക് പുതിയ ഒരു സന്തോഷവാര്‍ത്തയുണ്ട്. കാപ്പി കുടിക്കുന്നവര്‍ക്ക് നേരത്തെയുള്ള മരണം ഒഴിവാക്കാന്‍ കഴിയുമത്രേ. സ്പെയിനിലെ നാവര ആശുപത്രി ഗവേഷകനായ അഡീല നാവര 37 വയസ്സിന് മുകളില്‍ പ്രായമുള്ള 19,896 പേരില്‍ നടത്തിയ പുതിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പത്ത് വര്‍ഷമെടുത്തതാണ് ഇദ്ദേഹം തന്റെ ഗവേഷണം പൂര്‍ത്തിയാക്കിയത്. നേരത്തെയുള്ള മരണം ഒഴിവാക്കാനായി ദിവസേന നാല് കപ്പ് കോഫി ആണ് കുടിക്കേണ്ടത് എന്നാണ് ഗവേഷകന്‍ പറയുന്നത്.
ഇങ്ങനെ കാപ്പി കുടിക്കുന്നവരില്‍ 64 ശതമാനം പേരിലും ശരീരത്തിനെ അലട്ടുന്ന രോഗങ്ങളായ ഹൃദ്രോഗം, ക്യാന്‍സര്‍, സ്ട്രോക്ക്, പ്രമേഹം, വൃക്ക രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ തടയാനാകുമെന്നും കോഫിയില്‍ അടങ്ങിയിരിക്കുന്ന കാഫീന്‍ എന്ന പദാര്‍ത്ഥമാണ് ആയുസ്സ് കൂട്ടാന്‍ സഹായിക്കുന്നത് എന്നും ഗവേഷകര്‍ സ്ഥിരീകരിക്കുന്നു.
Post Your Comments