Latest NewsKerala

നാളെ ഹര്‍ത്താല്‍

കന്യാകുമാരി: കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ പോലീസ് അപമാനിച്ചെന്നാരോപിച്ച് കന്യാകുമാരിയില്‍ വെള്ളിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം. ബിജജെപി പ്ര്വര്‍ത്തകരാണ് ഹര്‍ത്താലിന് ആഹ്വനാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

അതേസമയം ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെയും പോലീസിനെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തി വിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തന്നോട് ഉത്തരവാദിത്വം ഏല്‍ക്കുമോ എന്ന എസ്പിയുടെ ചോദ്യം ശരിയായില്ല. സംസ്ഥാനത്തെ മന്ത്രിമാരോട് ഈ ചോദ്യം ചോദിക്കുമോ എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സര്‍ക്കാര്‍ സ്വയം തിരുത്താന്‍ തയ്യാറാവണം.കേരളത്തിന്റെത് മാത്രമല്ല ശബരില. രാജ്യത്തെ മുഴുവന്‍ ഭക്തര്‍ക്കും ശബരിമലയില്‍ എത്താനുള്ള അവസരം ഉണ്ടാക്കണം. തീര്‍ത്ഥാടകര്‍ക്ക് തടസ്സമില്ലാതെ വരാനാകണം. നിരോധനാജ്ഞ ഭക്തരെ തടയാന്‍ മാത്രമാണ് ഉപകരിക്കുന്നതെന്നും സന്നിധാനത്ത് ശരണം വിളിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുവതീ പ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രീംകോടതി വിധിയോട് പ്രതികരിക്കാനില്ലെന്നും രാഷ്ട്രീയ തീരുമാനങ്ങള്‍ പറയാനില്ലെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button