വാട്ട്സാപ്പിലൂടെ അശ്ലീലച്ചുവയോടെ സംസാരിച്ച യുവാവിന് തെളിവു സഹിതം പണി കൊടുത്ത് നടി നേഹ സക്സേന. ദുബായിയിലുള്ള യുവാവാണ് നടിയുടെ പിആര്‍ മാനേജരോട് മോശമായ രീതിയില്‍ സന്ദേശം അയച്ചത്. എന്നാല്‍ യുവാവിന്റെ സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് എടുത്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത നടി അപ്പോള്‍ തന്നെ അയാള്‍ക്ക് പണി കൊടുക്കുകയും ചെയ്തു. ദുബായില്‍ ഒരു രാത്രിയിലേക്കു താരത്തെ ലഭിക്കുമോ എന്നായിരുന്നു വാട്സാപ് ചാറ്റിലൂടെ ഇയാളുടെ ചോദ്യം.
യുഎഇയിലുള്ള സുഹൃത്തുക്കള്‍ ഇയാളെ തിരിച്ചറിയണമെന്നും ഇത്തരം ആളുകള്‍ ശിക്ഷിക്കപ്പെടണമെന്നും നേഹ പറഞ്ഞു. അതേസമയം സ്ത്രീകളോടുള്ള ഇയാളുടെ പെരുമാറ്റം എന്താണെന്ന് ഇയാളുടെ കുടുംബം തിരിച്ചറിയണമെന്നും നേഹ പറഞ്ഞു.
അയാളുടെ ഫോണ്‍ ആരോ ഹാക്ക് ചെയ്തതാണെന്നാണ് സംഭവത്തിനു ശേഷം അയാളുടെ പ്രതികരണം. എന്നാല്‍ അങ്ങനെയാണെങ്കില്‍ തന്റെ പിആര്‍ മാനേജരുടെ മെസേജ് വന്നപ്പോള്‍ എന്തിനാണ് ആ നമ്പര്‍ ബ്ലോക്ക് ചെയ്തതെന്നും നേഹ ചോദിക്കുന്നു. അയാളുടെ ഭാഗത്തുനിന്നും തെറ്റൊന്നും സംഭവിച്ചിട്ടില്ലെങ്കില്‍ എന്തു കൊണ്ടാണ് ഇതുവരെ ഒന്നു വിളിച്ച് ക്ഷമാപണം നടത്താനോ മാപ്പ് എഴുതി അയക്കാനോ തയ്യാറാവാത്തതെന്നും നേഹ ചോദിച്ചു. ഇത്തരം ആളുകള്‍ സമൂഹത്തിനു തന്നെ നാണക്കേടാണ്. അയാളുടെ കൈയില്‍നിന്നു മാപ്പ് എഴുതി ലഭിക്കാതെ അയാള്‍ക്ക് മാപ്പു നല്‍കില്ലെന്നും നേഹ കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടി നായകനായ കസബ, മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് നേഹ. നടിയ്ക്കുണ്ടായ ദുരനുഭവത്തില്‍ വലിയ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ രൂപപ്പെട്ടത്.
Post Your Comments