KeralaLatest News

എസ്.ബി.ഐ എ.ടി.എം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ചെറുതോണി: എസ്.ബി.ഐ എ.ടി.എം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മറയൂര്‍ കോവില്‍കടവ് എസ്.ബി.ഐ എ.ടി.എം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് ടോപ് സ്റ്റേഷന്‍ സ്വദേശി മണികണ്ഠനെയാണ് (26) പൊലീസ് അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ 17 അംഗ സപെഷ്യല്‍ ടീമാണ് പ്രതിയെ പിടികൂടിയത്. മോഷണം നടന്ന് നാലു ദിവസത്തിനകമാണ് പ്രതി പിടിയിലായത്.

മണികണ്ഠന് രണ്ടു ഭാര്യമാരുണ്ട്. ആദ്യ ഭാര്യയുമായുള്ള കേസ് തീര്‍ക്കുന്നതിന് വേണ്ടി തമിഴ്‌നാട്ടിലുള്ള സ്റ്റേഷനില്‍ 19ന് എത്തേണ്ടതായിരുന്നു. ഇത് മനസിലാക്കിയ പൊലീസ് ഫോണ്‍ സിഗ്‌നല്‍ പരിശോധിച്ചാണ് കസ്റ്റഡിയിലെടുത്തത്. ആദ്യ ഭാര്യയുമായുള്ള കേസ് നടത്തിപ്പിനുള്ള പണത്തിനായാണ് ഇയാള്‍ മോഷണശ്രമം നടത്തിയത്. 17ന് രാത്രിയിലായിരുന്നു മോഷണ ശ്രമം. ഇയാളോടൊപ്പമുണ്ടായിരുന്ന രണ്ടാം ഭാര്യ തേവര്‍ കന്യകയും (20) പ്രതിയാകുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button