Latest NewsKerala

കേരളത്തെ വിഭജിക്കാന്‍ നടക്കുന്ന ശ്രമത്തിന്റെ ഭാഗമാണിത്, ഉത്തരേന്ത്യയില്‍ പലയിടത്തും ആര്‍എസ്എസ് പരീക്ഷിച്ച് വിജയിച്ച ഈ കുടില തന്ത്രങ്ങള്‍ കേരളത്തില്‍ അനുവദിക്കില്ല; വിമര്‍ശനവുമായി എ.എ റഹീം

ആര്‍എസ്എസിനെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തു ഹിന്ദുക്കള്‍ക്കായി മാത്രം ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്താന്‍ ശ്രമം നടന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തു ഹിന്ദുക്കള്‍ക്കായി മാത്രം ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്താന്‍ ശ്രമം നടന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. ഇതിനു മുന്‍പ് ഇതേ മേഖലയില്‍ ഹിന്ദുക്കള്‍ക്കായി മാത്രം കബഡി മത്സരവും സംഘപരിവാര്‍ ബന്ധമുള്ള ഒരു ക്ലബ്ബ് സംഘടിപ്പിച്ചിരുന്നു. കേരളത്തെ വിഭജിക്കാന്‍ നടക്കുന്ന ശ്രമത്തിന്റെ ഭാഗമാണിത്.

ഉത്തരേന്ത്യയില്‍ പലയിടത്തും ആര്‍എസ്എസ് പരീക്ഷിച്ച് വിജയിച്ച ഈ കുടില തന്ത്രങ്ങള്‍ കേരളത്തില്‍ അനുവദിക്കില്ല. മഞ്ചേശ്വരത്തും ഉദുമയിലുമായി 20 കേന്ദ്രങ്ങളില്‍ സെക്കുലര്‍ ക്രിക്കറ്റ് മാച്ചുകള്‍ സംഘടിപ്പിക്കും. സംഘപരിവാറിന് മുന്നില്‍ കേരളം കീഴടങ്ങില്ല. ഡിവൈഎഫ്‌ഐ മഹാപ്രതിരോധവുമായി മുന്നോട്ട് പോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button