സന്നിധാനം : ശരണ മന്ത്രം ചൊല്ലിയവരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ ഇന്നലെ രാത്രി ഹരിവരാസനം ചൊല്ലി നടയടക്കുന്നതിനു മുന്നേ ശരണമന്ത്രം നടത്തി. ശരണമന്ത്രം ചൊല്ലി ഭക്തർക്കൊപ്പം വി മുരളീധരൻ എം പി യും ഉണ്ടായിരുന്നു . ഇതിനാൽ തന്നെ പോലീസ് കാഴ്ചക്കാരാവുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നാമജപം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും,ജാമ്യമില്ലാ വകുപ്പിൽ പ്രതിചേർക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇന്നലെ രാത്രി ശരണമന്ത്രം ചൊല്ലിയിരുന്ന എം പി ഉൾപ്പെടെയുള്ളവരുടെ സമീപത്തേയ്ക്ക് പോലും പൊലീസ് സംഘം എത്തിയില്ല.നൂറുകണക്കിന് അയ്യപ്പന്മാർക്കൊപ്പം എം പി യും ശരണമന്ത്രം ചൊല്ലി പതിനെട്ടാം പടിയ്ക്ക് ചുവട്ടിൽ ഇരുപ്പുറപ്പിച്ചതോടെയാണ് പൊലീസ് കാഴ്ച്ചക്കാരായത്. കൂടാതെ ആറ് മണിക്കൂർ കഴിഞ്ഞും ശബരിമലയിൽ തങ്ങിയെന്ന കാരണത്താൽ സന്നിധാനത്തുനിന്ന് ഇന്നലെ അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു.
ഇവര്‍ക്കെതിരെ കേസെടുത്ത് കോടതിയിൽ ഹാജരാക്കാനായിരുന്നു പോലീസിന്റെ തീരുമാനം. എന്നാൽ വി മുരളീധരന്റെയും നളിൻ കുമാർ കട്ടീലിന്റെയും പ്രതിഷേധത്തെ തുടർന്ന് ഇവരെ പോലീസ് വിട്ടയയ്ക്കുകയും ചെയ്തു.
Post Your Comments