Latest NewsKeralaIndia

യുഡിഎഫ് നേതാക്കളോട് മര്യാദരാമനായി സംസാരിച്ച യതീഷ് ചന്ദ്ര കേന്ദ്ര മന്ത്രിയോട് അപമര്യാദയായി പെരുമാറിയെന്ന് ബിജെപി

ഒരു കേന്ദ്രമന്ത്രിയെ പരിഹസിക്കുന്ന വിധത്തില്‍ സംസാരിക്കുന്ന എസ്പിയെ ആദ്യമായാണ് കാണുന്നതെന്നും നേതാക്കള്‍ പറയുന്നു.

നിലയ്ക്കൽ: പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ തടയുന്നത് ചോദ്യം ചെയ്ത കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് രൂക്ഷമായ ഭാഷയില്‍ സംസാരിച്ച എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ ആരോപണവുമായി ബിജെപി. മര്യാദയില്ലാത്ത ബഹുമാനമില്ലാത്ത സമീപനമാണ് യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയോട് സ്വീകരിച്ചതെന്ന് ബിജെപി നേതാക്കള്‍ ആരോപിക്കുന്നു. ഒരു കേന്ദ്രമന്ത്രിയെ പരിഹസിക്കുന്ന വിധത്തില്‍ സംസാരിക്കുന്ന എസ്പിയെ ആദ്യമായാണ് കാണുന്നതെന്നും നേതാക്കള്‍ പറയുന്നു.

രൂക്ഷമായി പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍. ‘നിങ്ങളുടെ പണി നിങ്ങള്‍ ചെയ്യാതെ മന്ത്രിയോട് ചൂടാവുകയാ, നിങ്ങളെന്താ നോക്കി പേടിപ്പിക്കുകയാണോ, മിനിസ്റ്ററോട് സംസാരിക്കുമ്പോള്‍ മര്യാദയ്ക്ക് സംസാരിക്കണം. എന്നാണ് എ എൻ രാധാകൃഷ്ണൻ പറഞ്ഞത്. വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിട്ടാല്‍ അതുണ്ടാക്കാവുന്ന പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം അങ്ങ് ഏറ്റെടുക്കുമോ എന്നായിരുന്നു യതീഷ് ചന്ദ്രയുടെ കേന്ദ്രമന്ത്രിയോടുള്ള ചോദ്യം.

ഇന്നലെ യുഡിഎഫ് നേതാക്കളോട് മര്യാദരാമനായി സംസാരിച്ച യതീഷ് ചന്ദ്ര ബിജെപി നേതാക്കളോടും, കേന്ദ്രമന്ത്രിയോടും കാണിക്കുന്ന ധിക്കാരങ്ങള്‍ക്ക് ശക്തമായ മറുപടി ലഭിക്കുമെന്നാണ് ബിജെപി അണികളുടെ പ്രതികരണം. ഇതിനിടെ ശബരിമല കർമ്മ സമിതി പ്രവർത്തകർ മന്ത്രിക്ക് പരാതി നൽകുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button