തിരുവനന്തപുരം: ശബരിമലയിൽ നടന്നു വരുന്ന പ്രശ്നം പരിഹരിക്കാൻ ആരുമായും ചർച്ചക്ക് തയ്യാർ ആണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. പ്രശ്നങ്ങൾ എല്ലാം ചർച്ച ചെയ്താൽ രമ്യമായി പരിഹരിക്കാൻ കഴിയുമെന്നാണ് വിശ്വാസം എന്നും പദ്‌മകുമാർ വ്യക്തമാക്കി.
കേന്ദ്രഫണ്ട് അനുവദിച്ചതിനെ കുറിച്ച് അൽഫോൻസ് കണ്ണന്താനം പറഞ്ഞു മിക്ക കാര്യങ്ങളും വസ്തുത വിരുദ്ധം ആണ്. 92 കോടി രൂപ നൽകിയെന്ന് കണ്ണന്താനം പറഞ്ഞു പക്ഷെ അനുവദിച്ചത് വെറും 6 കോടി രൂപ, കിട്ടിയത് 1.23 കോടി രൂപയും. ശബരിമലയില്‍ കണ്ണന്താനം രാഷ്ട്രീയം കാണരുതെന്നും പത്മകുമാര്‍ വ്യക്തമാക്കി.
ക്ഷേത്രങ്ങളിൽ കാണിക്കയോ സംഭവനയോ നൽകരുതെന്ന് പറയുന്നവർ നശിപ്പിക്കുന്നത് ക്ഷേത്രങ്ങളെ തന്നെ ആണ്. 1,258 ക്ഷേത്രങ്ങളെ ഇതു ബാധിക്കും. 12,000 ജീവനക്കാര്‍ ദേവസ്വം ബോര്‍ഡിലുണ്ടെന്നും അത്രയും ഹൈന്ദവ കുടുംബങ്ങളെ ആണ് അത് ബാധിക്കുന്നതെന്നും പദ്മകുമാർ വ്യക്തമാക്കി.
Post Your Comments