ശബരിമല: നടപ്പന്തലില്‍ വിരിവച്ച കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ളവരെ അര്‍ദ്ധരാത്രി ലാത്തികൊണ്ട് കുത്തിപൊക്കി എഴുന്നേല്‍പ്പിച്ച് വിട്ട് പോലിസിന്റെ ക്രൂരത. മലകയറി തളർന്നു വന്നവർ വിരി വെച്ച് ഉറങ്ങുമ്പോൾ ആണ് ഈ ക്രൂരത. . നെയ്യഭിഷേകം നടത്തുന്നതിന് സന്നിധാനത്ത് തങ്ങിയ തീര്‍ത്ഥാടകരായിരുന്നു ഇവര്‍. ക്ഷേത്രത്തിന് മുന്‍ഭാഗത്ത് പൊലീസ് നിയന്ത്രണം ഇല്ലാത്ത താഴെ മുറ്റത്ത് കിടന്നവരോടായിരുന്നു പോലീസിന്റെ ക്രൂരത.
ഇതിനെതിരെ ചില ഭക്തര്‍ പ്രതികരിച്ചതോടെ പൊലീസ് നിലപാട് മാറ്റി വിരിവച്ചിരുന്നോളൂ, പക്ഷേ ഉറങ്ങരുതെന്ന് നിര്‍ദ്ദേശിച്ചു. ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് പൊലീസ് ഇവരെ കുത്തിപൊക്കി വിട്ടത്. ശബരിമലയുടെ തീര്‍ത്ഥാടന ചരിത്രം മുതല്‍ തീര്‍ത്ഥാടകര്‍ വിരിവച്ചുവരുന്ന സ്ഥലമാണിവിടം. വലിയ നടപ്പന്തലും പതിനെട്ടാംപടിയുടെ സമീപപ്രദേശങ്ങളും പൊലീസ് വടം കെട്ടി തിരിച്ചിട്ടതോടെ വിരിവയ്ക്കാന്‍ ഇടമില്ലാതെ തീര്‍ത്ഥാടകര്‍ വലയുന്നതിനിടെയാണ് ഇങ്ങനെ ഒരു നടപടി.
മല കയറി തളര്‍ന്ന് മുറികളില്‍ വിശ്രമിച്ച തീര്‍ത്ഥാടകരെയും പോലീസ് വെറുതെ വിട്ടില്ല. പ്രതിഷേധക്കാർ ഉണ്ടോയെന്നറിയാൻ ഉറങ്ങുന്നവരെ അർദ്ധരാത്രിയിൽ കതകു തട്ടി ഉണർത്തുകയും ചെയ്തു. പുലര്‍ച്ചെ 3ന് നട തുറക്കുമ്പോള്‍ നെയ്യഭിഷേകം നടത്തുന്നതിനായി തങ്ങിയവരായിരുന്നു ഇവരിൽ അധികവും. ഇവരെയാണ് ഉറക്കത്തിൽ പോലീസ് ശല്യപ്പെടുത്തി വിവരങ്ങൾ തിരക്കിയത്.
Post Your Comments