തിരുവനന്തപുരം: ശബരിമല നടപ്പന്തലില്‍ ഫയര്‍ഫോഴ്‌സിനെ കൊണ്ട് വെള്ളം ചീറ്റിച്ചു കഴുകുന്നത് അയ്യപ്പഭക്തര്‍ വിശ്രമിക്കാതിരിക്കാനാണെന്ന എന്‍. കെ പ്രേമചന്ദ്രന്‍ എം പിയുടെ വാദത്തിന് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റ്. വര്‍ഷങ്ങളായി നടന്നുപോരുന്ന ഒരു കാര്യമാണ് നടപ്പന്തലും പരിസരവും ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ കഴുകി വൃത്തിയാക്കുക എന്നത്. എന്നാല്‍ അത് അയ്യപ്പ ഭക്തര്‍ വിശ്രമിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഫയര്‍ഫോഴ്‌സിനെ കൊണ്ട് വെള്ളം ചീറ്റി നടപ്പന്തല്‍ ഉള്‍പ്പെടെ നനയ്ക്കുകയാണെന്നാക്കി മാറ്റിയ എം പി പ്രേമചന്ദ്രന്‍ മനപൂര്‍വം വര്‍ഗീയത ഉണ്ടാക്കാന്‍ വേണ്ടി ശ്രമിക്കുകയാണെന്നും ദുഷ്ചിന്തകള്‍ മനസ്സിലുള്ളവര്‍ക്കേ ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്താന്‍ സാധിക്കൂ എന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ചിലര്‍ നടത്തുന്ന വ്യാജ പ്രചാരണം ശരിയാണോ തെറ്റാണോ എന്നു പോലും നോക്കാതെ അതേറ്റു പിടിക്കുന്നത് എംപി എന്ന നിലയിലും മന്ത്രി എന്ന നിലയിലും പരിചയ സമ്പന്നനായ ഒരു വ്യക്തി ചിന്തിക്കണമെന്നും എന്‍ കെ പ്രേമചന്ദ്രനോട് മന്ത്രി പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു. പോസ്റ്റിന്റെ പൂര്‍ണ രൂപം.
ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ശ്രീ. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ വാദമുഖങ്ങളില്‍ കേട്ട ഒരു കാര്യം ഞെട്ടിക്കുന്നതായിരുന്നു. അയ്യപ്പ ഭക്തര്‍ വിശ്രമിക്കാതിരിക്കാന്‍ ഫയര്‍ഫോഴ്‌സിനെ കൊണ്ട് വെള്ളം ചീറ്റി നനയ്ക്കുന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു. ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ചിലര്‍ നടത്തുന്ന വ്യാജ പ്രചാരണം അതേപടി ഏറ്റുപിടിക്കുന്നത് ശരിയാണോയെന്ന് ശ്രീ. പ്രേമചന്ദ്രന്‍ ഒരു എം പി എന്ന നിലയില്‍ മാത്രമല്ല മുന്‍ മന്ത്രി എന്ന പരിചയ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ കൂടി ചിന്തിക്കണം. വര്‍ഷങ്ങളായി സന്നിധാനവും പരിസരവും നടപന്തലുമൊക്കെ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെയാണ് കഴുകി വൃത്തിയാക്കുന്നത്. അത് അയ്യപ്പഭക്തരെ വിശ്രമിക്കാന്‍ അനുവദിക്കാതിരിക്കുന്നതിന് ചെയ്യുന്നതാണെന്ന് മന:പൂര്‍വം ആരോപിക്കുന്നതിന് വര്‍ഗീയത ബാധിച്ചവര്‍ക്ക് മാത്രമേ കഴിയൂ. കഴിഞ്ഞ വര്‍ഷത്തെ ഒരു മണ്ഡലകാല ചിത്രം കൂടി പോസ്റ്റ് ചെയ്യുന്നു. കണ്ണ് തുറന്ന് കാണുക. മുന്‍പൊന്നും നടപന്തല്‍ കഴുകാറില്ലെന്ന് പറയുന്നവര്‍ക്കായി കഴിഞ്ഞ വര്‍ഷത്തെ വീഡിയോ ദൃശ്യങ്ങളുടെ യൂ ട്യൂബ് ലിങ്കുമുണ്ട്. നടപന്തലടക്കം കഴുകി വൃത്തിയാക്കുന്നത് എത്രയോ കാലമായി ചെയ്യുന്നതാണെന്ന് പോലുമറിയാതെ കുപ്രചാരണം നടത്തുന്നവരുടെ കെണിയില്‍ വീണവര്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ 2017 നവംബറില്‍ അപ് ലോഡ് ചെയ്ത ഈ വീഡിയോ ലിങ്ക് കൂടി തുറന്ന് കാണുക.
Post Your Comments