![](/wp-content/uploads/2017/11/mary-kom.jpg)
ന്യൂഡൽഹി: ഇന്ത്യയുടെ ബോക്സിങ് അഭിമാനം ആണ് മേരി കോം. 2012 ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടി ഇന്ത്യയുടെ അഭിമാനം ആയി മാറിയ ആളാണ് അവർ. 5 തവണ അമേച്ചർ ബോക്സിങ് ചാമ്പ്യൻ ആയിരുന്നു മേരി. ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ബോക്സറും ആണ് മേരി കോം. ഇപ്പോൾ ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പ് സെമിയിൽ കടന്നിരിക്കുകയാണ് അവർ.
സോണിയ ചാഹല്‍, ലൗലിന, സിമ്രാന്‍ജിത്ത് എന്നിവറം മേരി കോമിനോപ്പം സെമി ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനലിൽ കടന്നതോടെ നാല് താരങ്ങളും മെഡൽ ഉറപ്പിച്ചു കഴിഞ്ഞു. അഞ്ചുവട്ടം ലോക ചാമ്പ്യനായ മേരി ചൈനയെ തോൽപിച്ചാണ് സെമിയിൽ കയറിയത്. ഉത്തര കൊറിയയുടെ കിം ഹയാങ്ങാണ് സെമിയില്‍ മേരികോമിന്റെ എതിരാളി.
Post Your Comments