മോസ്കോ: പറന്നുയർന്ന വിമാനം ഇടിച്ച് യുവാവ് മരിച്ചു. ഷെറെമെത്യെവോ വിമാനത്താവളത്തിലാണ് സംഭവം. റണ്‍വേയില്‍ നിന്നും ഏഥന്‍സിലേക്ക് പറന്നുയര്‍ന്ന ബോയിങ് 737 വിമാനം ഇടിച്ച് 25കാരനാണ് മരിച്ചത്. യുവാവിന്റെ ശരീരഭാഗങ്ങളും കോട്ട്, ഷൂലേസ് തുടങ്ങിയവയും മറ്റും ചിതറിയ നിലയില്‍ റണ്‍വേയില്‍നിന്ന് കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു.
അര്‍മേനിയയിലേക്ക് പോകാനാണ് യുവാവ് വിമാനത്താവളത്തിലെത്തിയത്. അപകടം നടന്ന റണ്‍വേ താല്‍ക്കാലികമായി അടച്ചു. വിമാനക്കമ്പനിയുടെ വിവിധ സര്‍വീസുകളുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
Post Your Comments