CricketLatest NewsNews

ഇന്ത്യ-ഓസിസ് ആദ്യ ട്വന്റി-20; ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ വിജയത്തോടെ തുടങ്ങാൻ ആണ് ഇരു ടീമുകളും ലക്‌ഷ്യം ഇടുന്നത്

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ വിജയത്തോടെ തുടങ്ങാൻ ആണ് ഇരു ടീമുകളും ലക്‌ഷ്യം ഇടുന്നത്.

മൂന്ന് പേസർമാറുമായി ആണ് ഇന്ത്യ ഇറങ്ങുന്നത്. ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറിനും പുറമേ ഖലീല്‍ അഹമ്മദും ടീമിലിടം നേടി. കൃണാൽ പാണ്ട്യ ടീമിൽ ഇടം നേടിയപ്പോൾ ചഹാൽ പുറത്തിരിക്കും. കുൽദീപ് യാദവ് ആണ് ടീമിലെ ഏക സ്പിന്നർ.

പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരില്ലാതെയാണ് ഓസീസ് കളത്തിലിറങ്ങുന്നത്. ഫിഞ്ചാണ് ഓസ്‌ട്രേലിയയെ നയിക്കുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസ്ട്രേലിയ വിക്കറ്റ് ഒന്നും നഷ്ടം ഇല്ലാതെ 12 റൺസ് നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button