പത്തനംതിട്ട : ശബരിമലയിൽ ദർശനം നടത്താനെത്തിയ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനോട് അപര്യാദയായി പെരുമാറിയ എസ് പി യതീഷ് ചന്ദ്രയ്ക്കെതിരെ കടുത്ത പ്രതിഷേധം. കേന്ദ്ര മന്ത്രിയോട് പ്രകോപനം സൃഷ്ടിക്കുന്ന തരത്തിൽ പരിഹാസപൂർവ്വമാണ് യതീഷ് ചന്ദ്ര മന്ത്രിയോട് ഇടപെട്ടത്. കടുത്ത പ്രോട്ടോക്കോൾ ലംഘനമാണ് യതീഷ് ചന്ദ്ര നടത്തിയതെന്നും അതിനാൽ തന്നെ എസ് പിക്കെതിരെ കേന്ദ്ര ആഭ്യമന്ത്രിക്കു പരാതി നൽകാനുമാണ് ബിജെപിയുടെ തീരുമാനം.
യതീഷ് ചന്ദ്രയുടെ നിലപാടുകൾ ഏക പക്ഷീയമാണെന്നും മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ബിജെപി നേതാക്കളോടും മന്ത്രിമാരോടും ഇയാൾ ഇങ്ങനെ പെരുമാറുന്നതെന്നുമാണ് ബിജെപിയുടെ ആരോപണം. നിലയ്ക്കലിൽ നിന്ന് പമ്പയിലേയ്ക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടുന്ന കാര്യം തിരക്കിയ സമയത്ത് അത്തരത്തിൽ വാഹനങ്ങൾ കടത്തി വിട്ടാൽ ഗതാഗത കുരുക്ക് ഉണ്ടാകുമെന്നും ,അങ്ങനെ ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തം ‘ നിങ്ങൾ ‘ ഏറ്റെടുക്കുമോയെന്നാണ് യതീഷ് ചന്ദ്ര ചോദിച്ചത്.
ഇപ്പോൾ പമ്പയിലേയ്ക്ക് മന്ത്രിയുടെ വാഹനങ്ങൾ കടത്തിവിടാമെന്നാണ് മറുപടി നൽകിയത്.എന്നാൽ തനിക്ക് മാത്രമായി അത്തരമൊരു സൗകര്യം വേണ്ടെന്നും,താനും കെ എസ് ആർ ടി സി ബസിൽ തന്നെ പോകുമെന്നുമാണ് മന്ത്രി പ്രതികരിച്ചത്.തുടർന്ന് ബസിലാണ് മന്ത്രി പമ്പയിലെത്തിയത്.അതേ സമയം മന്ത്രിയോട് മര്യാദയ്ക്ക് സംസാരിക്കണമെന്ന് ബിജെപി ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ യതീഷ് ചന്ദ്രയോട് പറഞ്ഞു.
ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ മന്ത്രിയെ പഴി ചാരാൻ നിൽക്കണ്ടായെന്നും രാധാകൃഷ്ണൻ പറഞ്ഞു. ഇന്നലെ ശബരിമല സന്ദർശിക്കാനെത്തിയ യു ഡി എഫ് നേതാക്കളോട് യതീഷ് ചന്ദ്രയുടെ പെരുമാറ്റം ഇതിനു നേർ വിപരീതമായിരുന്നു. ഇതെല്ലം ചൂണ്ടിക്കാട്ടിയാണ് ബിജെപി പരാതി നൽകാനൊരുങ്ങുന്നത്.
Post Your Comments