ന്യൂഡല്‍ഹി: രാജ്യത്തെ പകുതിയോളം എടിഎമ്മുകളും പൂട്ടിയേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയില്‍ ഏകദേശം 2,38,000 എടിഎമ്മുകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 1,13,000 എടിഎമ്മുകള്‍ പ്രവർത്തനം നിർത്തുമെന്നാണ് സൂചന. ലാഭകരമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്തതുമൂലം എടിഎം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി (CATMi) ആണ് അറിയിച്ചത്. എടിഎം ഹാര്ഡ്വെയര്, സോഫ്റ്റ്വെയര് അപ്ഗ്രഡേഷന് തുടങ്ങിയ ഒട്ടേറെ നിയമങ്ങള്‍ മൂലമാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് എടിഎം ഇന്‍ഡസ്ട്രീസ് കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കി.
Post Your Comments