https://youtu.be/bxcmQh_gpPQ
ജനം ടി വിക്കെതിരെ ആഞ്ഞടിച്ച് തൃപ്തി ദേശായി. ശബരിമല പ്രവേശനത്തിനെത്തിയ തന്നെ ക്രിസ്ത്യാനിയായി ചിത്രീകരിച്ച ജനം ടീവിക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് തൃപ്തി ദേശായി. തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ ഒരാഴ്ചക്കകം മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ കേസ് നല്‍കുമെന്നും തൃപ്തി ദേസായി പറഞ്ഞു. ഇല്ലാത്ത വാര്‍ത്ത കെട്ടിച്ചമയ്ക്കുകയാണ് ജനം ടി വി . താന്‍ ഹിന്ദു ആണ്. മത പരിവര്‍ത്തനം നടത്തി എന്നത് കേരളത്തിലെ ഹിന്ദുക്കള്‍ക്കിടയില്‍ തനിക്കെതിരെ വിരോധം ആളിക്കത്തിക്കാന്‍ ചാനല്‍ കെട്ടിച്ചമച്ച കാര്യമാണെന്നും തൃപ്തി ദേശായി വ്യക്തമാക്കി. നേരത്തേ ശബരിമല കയറാന്‍ വന്ന രഹ്ന ഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ നാപ്കിന് ഉണ്ടെന്ന അതിവിചിത്രമായ വാര്‍ത്ത പ്രചരിപ്പിച്ച സംഘ പരിവാര്‍ ചാനലാണ് ജനം ടീവി എന്നും തൃപ്തി ദേശായി ആരോപിച്ചു.
Post Your Comments