പത്തനംതിട്ട : ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പുതിയ നീക്കവുമായി പോലീസ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് നോട്ടീസ് നല്‍കും. ഇത്തരക്കാര്‍ ആറ് മണിക്കൂര്‍ കൊണ്ട് മലയിറങ്ങണം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കുക. പോലീസ് നോട്ടീസിൽ കർശന നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. നിയമ വിരുദ്ധമായി കൂട്ടംകൂടി നിൽക്കരുത് ,പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്നും പോലീസ് നിർദ്ദേശിക്കുന്നു. നിയമങ്ങൾ തെറ്റിച്ചാൽ കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.
Post Your Comments