Latest NewsIndia

മയക്കുമരുന്നിന്റെ ലഹരിയില്‍ കുരുന്നുകള്‍; അഭയകേന്ദ്രങ്ങളിലെ ലൈംഗികചൂഷണ കഥകള്‍ പുറത്ത്

ദിയോറിയ: ഉത്തര്‍പ്രദേശിലെ അഭയകേന്ദ്രങ്ങളില്‍ പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കുന്നു എന്നത് ഒരു സ്ഥിരം വാര്‍ത്തയായി മാറിയിരിക്കുന്നു. സംസ്ഥാനത്തെ ദിയോറിയ ജില്ലയിലുള്ള മാ വിദ്യാവാസിനി മഹിളാ ബാലികാ സംരക്ഷണ്‍ ഗൃഹയിലെ അന്തേവാസികളായ പെണ്‍കുട്ടികളെ മാംസകച്ചവടത്തിന് ഉപയോഗിച്ച ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഓഗസ്റ്റ് ആറ്, ഏഴ് തിയതികളിലായി ഉത്തര്‍ പ്രദേശ് പോലീസിലെ വനിതാ സെല്ലും ദിയോറിയ പോലീസും രേഖപ്പെടുത്തിയ മൊഴികളില്‍ നിന്നാണ് അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ പെണ്‍കുട്ടികളെ മയക്കുമരിന്നു നല്‍കി ഉന്നതര്‍ക്ക് കാഴ്ചവെച്ചിരുന്നു എന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായത്. റെയ്ഡില്‍ അഭയകേന്ദ്രത്തില്‍ നിന്നും മോചിപ്പിച്ചി 24 പെണ്‍കുട്ടികളില്‍ 10 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തതിന് അഭയ കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ ഗിരിജാ ത്രിപാഠി, ഭര്‍ത്താവ് മോഹന്‍ ത്രിപാഠി, ഇവരുടെ മക്കളായ കാഞ്ചന്‍ ലതാ ത്രിപാഠി, കനക ലതാ ത്രിപാഠി എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. മയക്കുമരുന്ന് നല്‍കിയ ശേഷം ഉന്നത വ്യക്തികള്‍ക്ക് അരികിലേക്ക് തങ്ങളെ അയച്ചിരുന്നതായി പോലീസിന് നല്‍കിയ മെഴിയില്‍ പെണ്‍കുട്ടികള്‍ പറയുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ ഉത്തര്‍ പ്രദേശ് പോലീസ് അലഹാബാദ് ഹൈക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

കാണാതാകുന്ന കുട്ടികളെ സംരക്ഷിക്കുന്നു എന്ന വ്യാജേന ലൈംഗികചൂഷണത്തിന് ഉപയോഗിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.ഇവിടെനിന്ന് 11 കാരി രക്ഷപ്പെട്ടതോടെയാണ് അഭയകേന്ദ്രത്തിലെ ലൈംഗിക ചൂഷണങ്ങളെപ്പറ്റിയുള്ള കഥകള്‍ പുറംലോകം അറിഞ്ഞു തുടങ്ങിയത്. മയക്കുമരുന്ന് നല്‍കിയ ശേഷം പലരുടെയും അടുത്തേക്ക് പറഞ്ഞയക്കാറുണ്ടെന്നും ഖോരക്പൂരിലേക്ക് 5-6 തവണ തന്നെ കൊണ്ടുപോയെന്നും പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു. കാറിലും ബൈക്കിലുമെല്ലാമായി ആളുകള്‍ വരും, വൈകുന്നേരം തങ്ങളെയും കൊണ്ടുപോയാല്‍ പിറ്റേദിവസമാണ് തിരിച്ചുകൊണ്ടുവരുന്നത്. പണത്തിനു വേണ്ടിയാണ് അവര്‍ ഇങ്ങനെയെല്ലാം ചെയ്യുന്നത്. പോലീസുകാര്‍ എന്തെങ്കിലും ചോദിച്ചാല്‍ ഒന്നും മിണ്ടരുതെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും ഉപദ്രവിക്കാറുണ്ടെന്നും പതിമൂന്ന് കാരിയുടെ മൊഴിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button