പത്തനംതിട്ട: ശബരിമലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ സന്നിധാനത്തും അതിന്റെ പരിസര പ്രദേശങ്ങളിലും പൊലീസ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടില്ലെന്ന് എസ്.പി യതീഷ് ചന്ദ്ര വ്യക്തമാക്കി. ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ ആശങ്കകൾ ഒഴിയുന്നതുവരെ തുടരും. നിയന്ത്രണം നീക്കണമെന്ന് ഇതുവരെ ഹൈക്കോടതി നിർദേശം നൽകിയിട്ടില്ല. ഹൈക്കോടതിയിൽ നിന്നും അത്തരം ഒരു നിർദേശം ലഭിച്ചാൽ അതിന് അനുസരിച്ച് പിന്നീട് നടപടികൾ സ്വീകരിക്കുമെന്നും യതീഷ് ചന്ദ്ര അറിയിച്ചു.
Post Your Comments