റിയാദ്: സൗദിയിൽ സ്വദേശിവത്കരണത്തിന്റെ അടുത്ത ഘട്ടം ഫാര്‍മസികളിലേക്കും വ്യപിപ്പിക്കുന്നു. അടുത്തമാസം മുതല്‍ ഘട്ടം ഘട്ടമായി ഈ രംഗത്ത് സ്വദേശികളെ നിയമിക്കാനാണ് പദ്ധതി. സൗദി തൊഴില്‍ മന്ത്രി എഞ്ചിനീയര്‍ അഹ്മദ് അല്‍ രാജ്ഹിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പുതുതായി ഫാര്‍മസി പഠനം പൂര്‍ത്തിയാക്കി ബിരുദം നേടുന്ന സൗദി പൗരന്മാര്ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള നടപടികളാണ് സൗദി സർക്കാർ ചെയ്യുന്നത്. നിലവിൽ വിദേശികളാണ് ഫാര്‍മസികളിൽ ജോലി ചെയ്യുന്നത്. സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒരോ വര്‍ഷവും 6.7 ശതമാനം വീതം സ്വദേശികൾക്ക് ജോലി നൽകും. തുടർന്നുവരുന്ന പത്ത് വർഷത്തിനുള്ളിൽ പൂർണമായി വിദേശികളെ ഈ രംഗത്തുനിന്ന് തുടച്ചുനീക്കാനാണ് സൗദി ഭരണകൂടം ഉദ്ദേശിക്കുന്നത്
Post Your Comments