തിരുവനന്തപുരം: പ്രതിഷേധക്കാരെ തടയാൻ പുല്ലുമേട് കാനനപാതയില്‍ പോലീസ് നിയന്ത്രണം. തിരുവനന്തപുരം, കൊല്ലം ജില്ലക്കാർക്ക് പുല്ലുമേട് വഴി പ്രവേശനമില്ല. പ്രതിഷേധിച്ചവരില്‍ ഏറെയും പുല്ലുമേട് വഴി വന്നവരാണെന്നാണു പോലീസ് പറയുന്നത്. മറ്റു ജില്ലകളില്‍നിന്നുള്ളവരെ ഫോട്ടോ എടുത്തശേഷമാകും കടത്തിവിടുക.
തിരുവനന്തപുരം, കൊല്ലം ജില്ലക്കാരാണ് ബിജെപി സര്‍ക്കുലര്‍ പ്രകാരം ഇന്നും നാളെയുമായി എത്തേണ്ടത്. ഈ വിഷയം മുമ്പിൽ കണ്ടുകൊണ്ടാണ് പോലീസ് ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത്.
Post Your Comments