ജിയോ അടുത്ത വര്‍ഷത്തോടെ ഓഫറുകള്‍ വെട്ടിക്കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ ഫിച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇനി വിപണിയില്‍ മത്സരത്തിന്റെ ആവശ്യമില്ലെന്നാണ് ജിയോയുടെ തീരുമാനം. നിലവില്‍ 100 രൂപയാണ് ഒരു ഉപയോക്താവില്‍ നിന്ന് ടെലികോം കമ്പനികള്‍ക്ക് ലഭിക്കുന്ന വരുമാനം. എന്നാല്‍ 2019-ഓടെ ഇത് 3 മുതല്‍ 5 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് ജിയോയുടെ തീരുമാനം. 210 സെപ്തംബറില്‍ എത്തിയ ജിയോ ഇന്റര്‍നെറ്റ് ഡാറ്റായും കോള്‍ ഓഫറും കുറച്ച് വളരെ പെട്ടെന്നായിരുന്നു ഉപയോക്താക്കളെ കീഴടക്കിയത്.
ഒരു ജിബി ഡാറ്റ ഒരു മാസത്തേക്ക് ശരാശരി 200 രൂപയ്ക്കായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ജിയോയുടെ വരവോടെ ഒരു ജിബി ഡാറ്റ ഒരു ദിവസത്തേക്ക് 10 രൂപ എന്ന നിരക്കില്‍ നല്‍കി തുടങ്ങി. ഇനി മത്സരത്തിന്റെ ആവശ്യമില്ലെന്നാണ് ജിയോ അധികൃതരുടെ വിലയിരുത്തല്‍. ഇതാണ് ഓഫറുകള്‍ വെട്ടിക്കുറച്ചേക്കാനുള്ള നീക്കം.
Post Your Comments