Latest NewsKerala

ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് പ്ര​തീ​ക്ഷി​ക്കു​ന്ന​ ​ഡെ​ലി​ഗേ​റ്റു​ക​ൾ​ ​പോ​ലും​ ​എ​ത്തി​ല്ലെ​ന്ന് സൂചന

തി​രു​വ​ന​ന്ത​പു​രം​:​ ​ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് പ്ര​തീ​ക്ഷി​ക്കു​ന്ന​ ​ഡെ​ലി​ഗേ​റ്റു​ക​ൾ​ ​പോ​ലും​ ​എ​ത്തി​ല്ലെ​ന്ന് സൂചന. സാ​ധാ​ര​ണ​ ​ഡെ​ലി​ഗേ​റ്റ് ​ര​ജി​സ്ട്രേ​ഷ​ൻ​ ​ആ​രം​ഭി​ച്ചു​ ​ക​ഴി​ഞ്ഞാ​ൽ​ ​തി​ര​ക്ക് ​കാ​ര​ണം​ ​വെ​ബ്സൈ​റ്റ് ​ഹാ​ങ്ങാ​കും. എന്നാൽ ഇത്തവണ അതുണ്ടായില്ല. ​ക​ഴി​ഞ്ഞ​ 9​നാ​യി​രു​ന്നു​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ആ​രം​ഭി​ച്ച​ത്. ഡെലിഗേറ്റ് ഫീസ് വർദ്ധിപ്പിച്ചതാകാം ആളുകളുടെ എണ്ണത്തിൽ കുറവ് വരുത്തിയതെന്നാണ് കരുതുന്നത്.

ഇതുവരെ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ത​ത് ​വെ​റും​ 5,800​ ​പേ​രാ​ണ്.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​​ൺ​ലൈ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ആ​രം​ഭിച്ച ആ​ദ്യ​ ​ദി​നം​ ​ 7,000​ ​പേ​രാ​യി​രു​ന്നു ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തത്.​ ​ ​പ​ല​രും ഗോ​വ​യി​ലെ​ ​ഐ.​എ​ഫ്.​എ​ഫ്.​ഐ​ ​ആ​സ്വ​ദി​ക്കാ​ൻ​ ​തീ​രു​മാ​നിക്കുകയും ചെയ്തതോടെ ആളുകളുടെ എണ്ണതിൽ വീണ്ടും കുറവ് സംഭവിച്ചു. ഗോവയിൽ ​ ​ആ​യി​രം​ ​രൂ​പ​യാ​ണ് ​ഡെ​ലി​ഗേ​റ്റ് ​ഫീ​സ്.

പ്ര​ള​യാ​ന​ന്ത​ര​മു​ണ്ടാ​യ​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​ ​കാ​ര​ണം​ ​നടത്തുന്നില്ലായെന്നുവെച്ച ച​ല​ച്ചി​ത്ര​മേ​ള പിന്നീട് നടത്താൻ തീരുമാനിക്കുകയായിരുന്നു.​ മൂ​ന്ന​ര​ക്കോ​ടി​ ​രൂ​പ​ ​ചെ​ല​വ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ ​ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് ​സ​ർ​ക്കാ​രി​ന്റെ​ ​കൈ​യി​ൽ​ ​നി​ന്നു​ ​പ​ണം​ ​വാ​ങ്ങാ​തെ​ ​ഡെ​ലി​ഗേ​റ്റ് ​ഫീ​സ് ​പി​രി​ച്ചും​ ​സ്പോ​ൺ​സ​ർ​മാ​രെ​ ​ക​ണ്ടെ​ത്തി​യും​ ​പ​ണം​ ​സ്വ​രൂ​പി​ക്കാ​മെ​ന്നാ​യി​രു​ന്നു​ ​അ​ക്കാ​ഡ​മി​ ​കൊ​ടു​ത്ത​ ​വാ​ക്ക്. സ്പോ​ൺ​സ​ർ​മാ​രെ​ ​ക​ണ്ടെ​ത്താ​ൻ​ ​ഐ.​എ​ഫ്.​എ​ഫ്.​കെ​ ​ച​ല​ഞ്ച് ​എ​ന്ന​ ​പേ​രി​ൽ​ ​ഒ​രു​ ​കാ​മ്പെ​യി​ൻ​ ​ന​ട​ത്താ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ അതിലും വിജയം കണ്ടെത്താൻ കഴിഞ്ഞില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button