കാലിഫോര്‍ണിയ: കാലിഫോര്‍ണിയ അലമീഡാ കൗണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന വാഷിംഗ്ടണ്‍ ഹെല്‍ത്ത് കെയര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ വീണ്ടും മലയാളി സാന്നിധ്യം . കേരളത്തിലെ കണ്ടത്തില്‍ കുടുംബാംഗമായ ഡോ.ജേക്കബ്ബാണ് ആരോഗ്യബോര്ഡില് അംഗമായിരിക്കുന്നത്. പൊതുതിരഞ്ഞെടുപ്പിലൂടെ ഇത് 5 -ാം തവണയാണ് ഡോ. ജേക്കബ്ബ് ബോര്‍ഡില്‍ സ്ഥാനം നിലനിര്‍ത്തുന്നത്.
ആകെ 17000 വോട്ടിനാണ് വിജയിച്ചത്. ഹെല്‍ത്ത് കെയര്‍ ബോര്‍ഡില്‍ 14 വര്‍ഷമായി സേവനമനുഷ്ഠിച്ച് വരികയാണ് ഇദ്ദേഹം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ബിരുദമെടുത്തതിന് ശേഷം യു.എന്നിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി അംഗീകരങ്ങളാണ് ഇദ്ദേഹം നേടിയിട്ടുളളത്. ഭാര്യ ഷെര്‍ലി. ഡോ. നവീന്‍ ജേക്കബ്, ഡോ. സന്ധ്യ ജേക്കബ് എന്നിവര്‍ മക്കളാണ്.
Post Your Comments