വാഷിംഗ്‌ടൺ : കൊറോണ വൈറസ് ബാധയെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള എല്ലാ യാത്രകൾക്കും 30 ദിവസത്തെ നിരോധനമേർപ്പെടുത്തി അമേരിക്ക. പ്രസിഡന്റ ഡോണൾഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്. ലോകാരോഗ്യസംഘടന കൊവിഡ് 19 മഹാമാരിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ പ്രഖ്യാപനം. വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ വിലക്ക് പ്രാബല്യത്തിൽ വരും.
Hoping to get the payroll tax cut approved by both Republicans and Democrats, and please remember, very important for all countries & businesses to know that trade will in no way be affected by the 30-day restriction on travel from Europe. The restriction stops people not goods.
— Donald J. Trump (@realDonaldTrump) March 12, 2020
America is the Greatest Country in the world. We have the best scientists, doctors, nurses and health care professionals. They are amazing people who do phenomenal things every day….
— Donald J. Trump (@realDonaldTrump) March 11, 2020
അമേരിക്കയിൽ കൊറോണ കേസുകളുടെ എണ്ണം കുത്തനെ കൂടിയ സാഹചര്യത്തിലാണ് തീരുമാനം. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്കുള്ള വിസകളും റദ്ദ് ചെയ്യും. വ്യാപാരമുൾപ്പടെ റദ്ദാക്കപ്പെടുമെന്ന സൂചനകളുമുണ്ട്. ബ്രിട്ടന് ചെറിയ ഇളവുകൾ നൽകി. അമേരിക്കയും മറ്റ് ലോകരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൽ ഒരു തരത്തിലും തടസ്സമുണ്ടാകില്ലെന്നു ട്രംപ് അറിയിച്ചെണ്ടെങ്കിലും എത്രത്തോളം നടപ്പാകുമെന്നത് വ്യക്തമല്ല. കൊറോണ ബാധിച്ച് 38 പേരുടെ മരണമാണ് യുഎസിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,135 പേർക്ക് വൈറസ് ബാധിക്കുകയും ചെയ്തു.
Post Your Comments