Latest NewsIndia

തെര്‍മോകോള്‍ പെട്ടികളിലാക്കി പട്ടിയിറച്ചിക്കടത്ത്; ഹോട്ടൽ വ്യാപാരത്തിൽ ഇടിവ്

ചെന്നൈ: ചെന്നൈയില്‍ ഹോട്ടലുകളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന 1300 കിലോ പട്ടിയിറച്ച്‌ പിടികൂടിയതിന് പിന്നാലെ ഹോട്ടൽ വ്യാപാരം കടുത്ത പ്രതിസന്ധിയിൽ. ആളുകൾ ഹോട്ടൽ കയറുന്നത് കുറഞ്ഞു. ഇതോടെ ഇറച്ചിക്കടക്കാരും കടുത്ത നഷ്ടമാണ് നേരിടുന്നത്. രാജസ്ഥാനില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിച്ച പട്ടിയിറച്ചി ചെന്നൈ എഗ്‌മോര്‍ റെയില്‍‌വേ സ്‌റ്റേഷനില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്.

രാജസ്ഥാനില്‍ നിന്നുമുള്ള ജോധ്പുര്‍ എക്സ്പ്രസില്‍ ചെന്നൈയില്‍ എത്തിച്ച പട്ടിയിറച്ചി തെര്‍മോകോള്‍ ഐസ് പെട്ടികളില്‍ സൂക്ഷിച്ച നിലയിലായിരുന്നു. ഉപേക്ഷിക്കപ്പെട്ട നിലയില്‍ നിരവധി പെട്ടികള്‍ കണ്ടതോടെയാണ് റെയില്‍‌വെ പൊലീസ് പരിശോധന നടത്തിയത്. പട്ടിറച്ചിയാണെന്ന് സംശയം തോന്നിയെങ്കിലും പെട്ടികള്‍ക്ക് അവകാശി ഇല്ലാതെ വന്നതോടെ പൊലീസ് പ്രാഥമിക പരിശോധനയ്‌ക്ക് ശേഷം ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിച്ചു. വിദഗ്ദ സംഘം നടത്തിയ പരിശോധനയിലാണ് പെട്ടിയിലുള്ളത് പട്ടിയിറച്ചിയാണെന്ന് വ്യക്തമായത്.

കഴിഞ്ഞ ദിവസം പിടികൂടിയ ഇറച്ചി എവിടേക്ക് കൊണ്ടുപോകുകയാണെന്ന കൃത്യമായ വിവരം ഇല്ലാത്തതുകൊണ്ടുതന്നെ പുറത്തുനിന്ന് മാംസം കഴിക്കുന്നതില്‍ വന്‍ നിയന്ത്രണമാണുണ്ടായിരിക്കുന്നത്.
അതേസമയം, ചെറിയ ബിരിയാണി കടകളില്‍ 100 രൂപയ്‌ക്കും മറ്റും ലഭിക്കുന്ന ബക്കറ്റ് ബിരിയാണിയിലും ഇത്തരത്തിലുള്ള മാംസമാണ് ഉപയോഗിക്കുന്നത് എന്ന സംശയവും ആളുകള്‍ക്ക് വന്നിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button