KeralaLatest News

ശബരിമലയിലേക്കില്ലെന്ന് ഇതര സംസ്ഥാന തീര്‍ത്ഥാടക സംഘം; യാത്ര ഉപേക്ഷിച്ചത് എരുമേലിയില്‍ വെച്ച്

എരുമേലി: ശബരിമലയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് മുംബൈയില്‍ നിന്നെത്തിയ തീര്‍ത്ഥാടക സംഘം. ശബരിമലയിലെ സംഘര്‍ഷാവസ്ത്ഥ കണക്കിലെടുത്താണ് ഇവര്‍ യാത്ര ഉപേക്ഷിക്കുന്നത്. 110 പേരടങ്ങുന്ന സംഘമാണ് എരുമേലിയില്‍ വെച്ച് യാത്ര അവസാനിപ്പിച്ച് മടങ്ങാന്‍ തീരുമാനിച്ചത്. മുംബൈയില്‍ നിന്നെത്തിയവര്‍ക്കൊപ്പം മലയാളികളും ഉണ്ടായിരുന്നു.

എരുമേലിയിലുള്ള സംഘം ആര്യന്‍കാവിലേക്ക് പോകാനാണ് തീരുമാനം. സംഘത്തില്‍ 13 കുട്ടികളും 12 മാളികപ്പുറങ്ങളും ഉണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശബരിമലയില്‍ രൂക്ഷമായ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. ഈ പശ്ചാത്തിലാണ് സര്‍ക്കാര്‍ നടപടികളുടെ പേരില്‍ ഭക്തര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മുന്‍നിര്‍ത്തി യുഡിഎഫ് ഇന്ന് ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയത്. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന പ്രക്ഷോഭങ്ങളില്‍ യഥാര്‍ത്ഥ ഭക്തര്‍ ദുരിതം അനുഭവിക്കുകയാണെന്നും ഭക്തര്‍ക്ക് ശരിയായരീതിയില്‍ ദര്‍ശനം നടത്താനുള്ള സൗകര്യമാണ് സര്‍ക്കാരും ദേവസ്വംബോര്‍ഡും സ്വീകരിക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായം

shortlink

Related Articles

Post Your Comments

Related Articles


Back to top button