ന്യൂഡല്‍ഹി: സിഖ് കലാപത്തില്‍ പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്ത എട്ട് കേസുകളില്‍ ഒരു കേസില്‍ കോടതി വിധി വന്നു. കലാപത്തില്‍ 2 പേര്‍ കൊല്ലപ്പെടുന്നതിന് കാരണക്കാരനായ ആളെ വധശിക്ഷക്ക് വിധിച്ചു. ഹര്‍ദേവ് സിംഗ്, അവ്താര്‍ സിംഗ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ യശ്പാല്‍ സിംഗിനെ (55)ആണ് വധശിക്ഷയ്ക്ക് വിധിച്ചത്.
കലാപ കേസില്‍ ആദ്യമായാണ് കോടതി വധശിക്ഷക്ക് വിധിക്കുന്നത്. കേസിലെ രണ്ടാം പ്രതിയായ നരേഷ് സെഹ്റാവത്തിനെ (68) ജീവപര്യന്തം തടവിനും കോടതി വിധിച്ചു. ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്നാണ് സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നത്. തുടര്‍ന്ന് 3000 ത്തോളം പേര്‍ കലാപത്തില്‍ കൂട്ടക്കുരുതി ചെയ്യപ്പെട്ടു. 1984 നവംബര്‍ ഒന്നിന് ഡല്‍ഹിയിലെ മഹിപാല്‍പൂരിലാണ് സംഭവം നടന്നത്.
Post Your Comments