ന്യൂഡല്‍ഹി•ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ. ശബരിമല വിഷയം കൈകാര്യം ചെയ്യുന്നത് തെറ്റായ രീതിയിലാണെന്ന് അമിത് ഷാ പറഞ്ഞു.
പോലീസ് ഭക്തരോട് മനുഷ്യത്വ രഹിതമായാണ് പെരുമാറുന്നത്. തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ വീഴ്ച പറ്റി. അയ്യപ്പഭക്തര്‍ക്കൊപ്പം അടിയുറച്ച് നില്‍ക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
അത്യന്തം വൈകരികായ പ്രശ്നം സംസ്ഥാന സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി നിരാശാജനകമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Post Your Comments