ആഗ്ര: വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ നിസ്‌കാരം താജ്മഹലിനുള്ളില്‍ നിസ്‌കാരം പാടില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചിരുന്നിട്ടും ചില ആളുകള്‍ നിസ്‌കാരം അശുദ്ധമാക്കാന്‍ ശ്രമിച്ചെന്ന് രാഷ്ട്രീയ ബജ്റംഗദള്‍ (ആര്‍.ബി.ഡി) വനിതാ വിഭാഗം പ്രവര്‍ത്തകര്‍. തങ്ങള്‍ തേജോമഹലില്‍ പൂജ നടത്തി. ഗംഗാജലം തളിച്ച് അത് ശുദ്ധീകരിച്ചെന്ന് ഇവര്‍ അവകാശപ്പെടുന്നു. ആരതി നടത്തുകയും ഗംഗാജലം തളിക്കുകയും ചെയ്തെന്ന് ഇവര്‍ അവകാശപ്പെട്ടു. ആരതിയും ഗംഗാജലം തളിച്ച് ശുദ്ധിയാക്കലും തുടരുമെന്നും അധികൃതര്‍ക്ക് തങ്ങളെ തടയാന്‍ സാധിക്കില്ലെന്നും ആര്‍.ബി.ഡി വനിതാ വിഭാഗം ജില്ലാ അധ്യക്ഷ മീന ദിവാകര്‍ പറഞ്ഞു.
അധികൃതര്‍ തങ്ങള്‍ക്ക് നിയമപരമായ പ്രത്യാഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ്. അത് നല്ല കാര്യം. അതില്‍ പ്രശ്നമൊന്നുമില്ല. മുസ്ലിംങ്ങള്‍ക്ക് താജ്മഹലിനുള്ളില്‍ ഖുര്‍ആന്‍ വായിക്കാനും നമസ്‌കരിക്കാനും കഴിയുമെങ്കില്‍ തങ്ങള്‍ക്ക് എന്തുകൊണ്ട് പൂജാ സാധനങ്ങള്‍ കൊണ്ടുപോയിക്കൂടാ എന്നും പ്രവര്‍ത്തകര്‍ ചോദിച്ചു.
Post Your Comments