പത്തനംതിട്ട : സന്നിധാനത്ത് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയാണ് പിണറായിയുടെ പോലീസ് ചെയ്യുന്നതെന്ന് അറസ്റ്റിലായ പ്രതിഷേധക്കാരെ സന്ദർശിക്കാൻ മണിയാറയിലെ പോലീസ് ക്യാമ്പിയിലെത്തിയ ശോഭാ സുരേന്ദ്രൻ പറഞ്ഞു.
അറസ്റ്റിലായ പലരുടെയും ഇരുമുടികെട്ടുകൾ അവരുടെ കയ്യിലില്ല. ഇവരിൽ രണ്ടുമൂന്നു പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണെന്നും ശോഭ പറഞ്ഞു. പിണറായി വിജയന്റെ ചെരുപ്പ് നക്കുന്ന പേപട്ടികളാണ് ശബരിമലയിലെ പോലീസുകാരെന്ന് അവർ തുറന്നടിച്ചു.
അതേസമയം അറസ്റ്റ് ചെയ്തവരെ എത്തിച്ചതോടെ ക്യാമ്പിലും നാമജപ പ്രതിഷേധം നടന്നു വരികയാണ്. മുപ്പതോളം പേരാണ് ഇവിടെ പ്രതിഷേധം നടത്തുന്നത്. ഇവിടേക്ക് കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കടുത്ത പോലീസ് സംരക്ഷണത്തിലാണ് മണിയാർ ക്യാമ്പ്. കണ്ടാലറിയാവുന്ന ഇരുന്നൂറുപേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പിൽ പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപ്രതീക്ഷിതമായി സന്നിധാനത്ത് പ്രതിഷേധം ഉണ്ടായത്.
Post Your Comments