
ആഗ്ര : ഏഴുവയസുകാരന് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം. സംഭവം പുറത്തറിഞ്ഞത് പിതാവ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ . ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. കുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരം ട്യൂഷൻ അധ്യാപകനെതിരെ കേസെടുത്തു.
വീട്ടിലെത്തി ട്യൂഷനെടുക്കുന്ന അധ്യാപകൻ കുട്ടിയുടെ കയ്യിൽ കടിക്കുന്നതും ചെരുപ്പുകൊണ്ട് തല്ലുന്നതും ചെവിയിൽ തൂക്കി എടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കുട്ടിയുടെ പിതാവാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത്.
സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതോടെയാണ് അധ്യാപനെ ഉടനെ പിടികൂടാൻ പോലീസ് നടപടി സ്വീകരിച്ചത്. അധ്യാപകനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒളിവില്‍പോയ അധ്യാപകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Post Your Comments