ന്യൂഡല്‍ഹി•കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന് ബുധനാഴ്ച ശബരിമല ദര്‍ശനത്തിനെത്തും. ശബരിമലയിലേക്ക് കൂടുതല്‍ നേതാക്കളെ എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. എന്നാല്‍ അദ്ദേഹത്തിന്റെ സന്ദര്‍ശന സമയം അറിവായിട്ടില്ല.
തിങ്കളാഴ്ച കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ശബരിമലയില്‍ എത്തിയിരുന്നു. നിലയ്ക്കലും പമ്ബയിലും ഭക്തര്‍ക്കുള്ള സൗകര്യങ്ങള്‍ പരിശോധിച്ച കണ്ണന്താനം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. ഇതിനു പിന്നാലെ അടുത്ത ദിവസം എംപിമാരായ വി.മുരളീധരനും നളിന്‍കുമാര്‍ കട്ടീലും ശബരിമലയിലേക്ക് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
Post Your Comments