
അബുദാബി: ജയിച്ചെന്ന് കരുതിയ മത്സരം വെറും നാല് റൺസിന് തോറ്റ് പാകിസ്ഥാൻ. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലാണ് പാകിസ്ഥാൻ തോറ്റത്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 176 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന്‍ 171 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. സ്‌കോര്‍: ന്യൂസിലന്‍ഡ് 153, 249, പാക്കിസ്ഥാന്‍ 227, 171.
മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ തന്നെ പാകിസ്ഥാന്റെ വിജയമുറപ്പിച്ചതാണ് ആരാധകര്‍. എന്നാല്‍ നാലാം ദിനം അപ്രതീക്ഷിതമായ സംഭവങ്ങൾ നടക്കുകയായിരുന്നു. അഞ്ചു വിക്കറ്റെടുത്ത അജാസ് പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഇഷ് സോധിയും നെയില്‍ വാഗ്‌നറുമാണ് ന്യൂസിലന്‍ഡിന് അവിശ്വസനീയ ജയമൊരുക്കിയത്.
Post Your Comments