Latest NewsKerala

ശബരിമല ദര്‍ശനം; കുടുംബശ്രീക്കാരെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യിപ്പിച്ചു- എം.ടി രമേശ്

ആലപ്പുഴ: ശബരിമലയില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനവും യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമവുമാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ആരോപിച്ചു. ശബിരമല ദര്‍ശനം നടത്താന്‍ സിപിഎം കുടുംബശ്രീ അംഗങ്ങളായ യുവതികളെ ഭീഷണിപ്പെടുത്തി ഏണ്‍ലൈനില്‍ ബുക്ക് ചെയ്യിപ്പിച്ചുവെന്നും രമേശ് പറയുന്നു. അവരുടെ പേര് പുറത്തുവിടും.

ഒരു വിശ്വാസിയേയും തടയില്ലെന്ന കോടതിക്ക് നല്‍കിയ സത്യവാങ്മൂലത്തിന്റെ ലംഘനമാണ് ശബരിമലയില്‍ നടക്കുന്നതെന്നും രമേശ് പറഞ്ഞു. ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ അറസ്റ്റ് നിയമവിരുദ്ധവും ആരാധനാ, സഞ്ചാര സ്വാതന്ത്ര്യങ്ങളുടെ മേലുള്ള കടന്നുകയറ്റവുമാണ്. ശബരിമല വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും പാര്‍ട്ടി നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. വേണ്ടിവന്നാല്‍ പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷാ വിഷയത്തില്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button