തിരുവനന്തപുരം: ശബരിമലയില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ന് സന്നിധാനത്ത് എത്തുന്നു. ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സന്നിധാനത്തെത്തും.
രണ്ടുമാസം മുമ്പ് ശബരിമല സന്ദര്‍ശിച്ചപ്പോള്‍ പ്രളയകെടുതികളില്‍ നിന്ന് മുക്തമായിട്ടില്ലായിരുന്നെന്നും അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ന്ന അവസ്ഥയായിരുന്നു അന്ന് കാണാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീര്‍ത്ഥാടന കാലത്തിന് മുമ്പായി പല കാര്യങ്ങളും ചെയ്ത് തീര്‍ക്കാനുണ്ടെന്ന് അന്ന് താന്‍ അഭിപ്രായപ്പെട്ടിരുന്നെങ്കിലും നിലവില്‍ മെച്ചപ്പെട്ട സൗകര്യങ്ങളല്ല തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്നതെന്നാണ് അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭക്തജനങ്ങള്‍ പവിത്രമായി കരുത്തുന്ന ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സമവായത്തിന്റെ പാത സ്വീകരിക്കണം. ജനഹിതത്തിന് വിരുദ്ധമായ നയങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരുകള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.
Post Your Comments