
കൊട്ടാരക്കര : നിലയ്ക്കലില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യ ഹർജി കോടതിയിന്ന് പരിഗണിക്കും. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യ ഹർജി പരിഗണിക്കുന്നത്.
ഇന്നലെ പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് സുരേന്ദ്രനെ റിമാൻഡ് ചെയ്തത്. 253 വകുപ്പനുസരിച്ച് പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞു ,അന്യായമായി സംഘം ചേർന്നു. പോലീസിന്റെ നിരോധനാജ്ഞ ലംഘിച്ചു തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് കെ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്ന കേസ്. കൊട്ടാരക്കരയിലെ സബ് ജയിലിലാണ് സുരേന്ദ്രൻ.
Post Your Comments