Latest NewsKerala

ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ സാവകാശ ഹര്‍ജി നല്‍കി; പ്രധാന ആവശ്യങ്ങള്‍ ഇവ

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ സാവകാശ ഹര്‍ജി നല്‍കി. വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം. അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. വിധി നടപ്പാക്കുന്നതില്‍ സാവകാശം വേണമെന്ന് മാത്രമാണ് ബോര്‍ഡ് ആവശ്യപ്പെടുക.

എത്ര കാലം സാവകാശം വേണമെന്നാണ് ആവശ്യപ്പെടുന്നതെന്ന ചോദ്യത്തിന് അത്തരം ഒരു ആവശ്യവും ഇപ്പോള്‍ ബോര്‍ഡ് ഉന്നയിക്കില്ലെന്ന് പദ്മകുമാര്‍ വ്യക്തമാക്കിയിരുന്നു. എത്ര കാലം സാവകാശം നല്‍കാനാകുമെന്ന് സുപ്രീംകോടതി തീരുമാനിക്കട്ടെയെന്നും പദ്മകുമാര്‍ പറഞ്ഞു. സാവകാശം തേടിയുള്ള ഹര്‍ജി നല്‍കാമെന്ന കാര്യത്തില്‍ അനുകൂലമായ നിയമോപദേശം കിട്ടിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് നേരത്തേ പദ്മകുമാര്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button